വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ബെംഗളൂരു: ബെംഗളൂരുവിലെയും കർണാടകയുടെല്ലെയും ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി, ഈ അധ്യയന വർഷത്തെ വിദ്യാർത്ഥി ബസ് പാസ് വിതരണം ജൂൺ ഒന്നിന് ആരംഭിക്കും. 2026-27 അധ്യയന വർഷത്തിലെ കൺസെഷൻ നിരക്കിലുള്ള യാത്രയ്ക്കായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭിക്കുക.

വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും പാസുകൾക്കായി അപേക്ഷിക്കാവുന്നതാണ്. 2026-27 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ‘സേവാ സിന്ധു’ പോർട്ടൽ വഴി സമർപ്പിക്കാം. ഇതിനുപുറമെ, ബെംഗളൂരു വൺ (Bengaluru One) കേന്ദ്രങ്ങൾ വഴി നേരിട്ടും അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

ബെംഗളൂരുവിലെ വിവിധ കേന്ദ്രങ്ങൾ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത്. നഗരത്തിലുടനീളമുള്ള ബെംഗളൂരു വൺ കേന്ദ്രങ്ങൾ, ബി.എം.ടി.സി കെമ്പഗൗഡ ബസ് സ്റ്റേഷൻ, കെങ്കേരി ടി.ടി.എം.സി, ഹൊസ്കോട്ട് സെന്റർ, ഇലക്ട്രോണിക് സിറ്റി യൂണിറ്റ്-19, ശാന്തിനഗർ ടി.ടി.എം.സി, അനേക്കൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് പാസുകൾ കൈപ്പറ്റാം. വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പാസുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

അതേസമയം, കർണാടക സർക്കാരിന്റെ ‘ശക്തി’ പദ്ധതി പ്രകാരം സംസ്ഥാനത്തെ പെൺകുട്ടികൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രാ സൗകര്യം ലഭിക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ ഈ പദ്ധതി വഴി യോഗ്യരായ വിദ്യാർത്ഥിനികൾക്ക് യാത്രാക്കൂലി നൽകാതെ തന്നെ ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
[masterslider id="10"]

Related posts

Click Here to Follow Us