‘എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി’; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

ബെംഗളൂരു: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയൊരു കരുതൽ പോലും വലിയ സന്തോഷമാണ് സമ്മാനിക്കുക. അത്തരത്തിൽ ബെംഗളൂരു നഗരത്തിൽ നിന്നും പുറത്തുവന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരൊറ്റ പൂവ് ചോദിച്ച യുവതിക്ക് ഒരു പൂച്ചെണ്ട് മുഴുവൻ സമ്മാനിച്ച് മനസ്സ് കവർന്നിരിക്കുകയാണ് ഒരു ടെമ്പോ ഡ്രൈവർ.

വൈഷ്ണവി എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാറിനുള്ളിലിരുന്ന് പൂച്ചെണ്ട് കയ്യിലേന്തി സന്തോഷം പങ്കുവെക്കുന്ന വൈഷ്ണവിയെ വീഡിയോയിൽ കാണാം. തന്റെ ആഴ്ച മുഴുവൻ സന്തോഷഭരിതമാക്കാൻ ഈയൊരു ഒറ്റ പ്രവൃത്തിക്ക് സാധിച്ചുവെന്ന് യുവതി കുറിക്കുന്നു.

  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ

“ടെമ്പോ വാലെ ഭയ്യ എന്റെ ആഴ്ച മുഴുവൻ മനോഹരമാക്കി. ഞങ്ങൾ ഒരൊറ്റ പൂവ് മാത്രമാണ് ചോദിച്ചത്, എന്നാൽ അദ്ദേഹം ആ പൂച്ചെണ്ട് മുഴുവനായി ഞങ്ങൾക്ക് നൽകി,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യാത്രയ്ക്കിടയിൽ റോഡിൽ വെച്ചാണ് വൈഷ്ണവിയും കൂട്ടുകാരും ടെമ്പോ ഡ്രൈവറോട് ഒരു പൂവ് ചോദിക്കുന്നത്. എന്നാൽ ഒട്ടും മടി കൂടാതെ കയ്യിലുണ്ടായിരുന്ന മുഴുവൻ പൂച്ചെണ്ടും അദ്ദേഹം ഇവർക്ക് നീട്ടുകയായിരുന്നു. “ബെംഗളൂരുവിലെ ഈ മധുരമുള്ള അനുഭവം എന്നും ഹൃദയത്തിൽ സൂക്ഷിക്കും,” എന്ന് വൈഷ്ണവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം സ്നേഹപ്രകടനങ്ങളെ നെഞ്ചിലേറ്റുകയാണ് സോഷ്യൽ മീഡിയ. “വളരെ മനോഹരമായ പ്രവൃത്തി”, “ഹൃദയം നിറയ്ക്കുന്ന കാഴ്ച” എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ജീവിതത്തിലെ ചെറിയ നിമിഷങ്ങളിലാണ് യഥാർത്ഥ സന്തോഷം ഒളിഞ്ഞിരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
[masterslider id="10"]

Related posts

Click Here to Follow Us