ബെംഗളൂരു ഭീകരാക്രമണക്കേസ്; ജയിലില്‍ ഗൂഢാലോചന പ്രതിയെക്കുറിച്ച് വിവരം നല്‍കിയാല്‍ 5 ലക്ഷം പാരിതോഷികം

ബെംഗളുരു: ഭീകരപ്രവര്‍ത്തനത്തിന് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിനെ (33) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.

വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമാക്കി വയ്ക്കുമെന്നും 080 29510900, 8904241100 ഴാ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്നും എന്‍ഐഎ വ്യക്തമാ ക്കി. ബെംഗളൂരു നാഗഷെട്ടിഹള്ളി സ്വദേശിയാണു ജുനൈദ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെ നേരത്തെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

2023 ജൂലൈയില്‍ ഹെബ്ബാള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണിത്. അതേവര്‍ഷം ഒക്ടോബറിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. പ്രതികളുമായി ബന്ധപ്പെട്ട റെയ്ഡില്‍ 7 തോക്കുകളും 45 വെടിയുണ്ടകളും കഠാരയും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts