പരീക്ഷ എഴുതുന്ന മക്കൾക്ക് ‘തുണ്ട് ‘ നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോൺ കണ്ടപ്പോൾ നെട്ടോട്ടം!

മുംബൈ: മക്കൾ നന്നായി പരീക്ഷ എഴുതണം എന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടാകുന്നത് സ്വാഭാവികം, പക്ഷേ അതിന് മുംബൈയിലെ ഈ രക്ഷിതാക്കൾ തിരഞ്ഞെടുത്ത വഴി അല്പം കടന്നുപോയി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം നടന്നത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

പരീക്ഷാ ക്രമക്കേടുകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് സംഭവം.

സ്കൂൾ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെയും ജനാലകളിലൂടെയും വലിഞ്ഞുകയറി രക്ഷിതാക്കൾ അകത്തേക്ക് തുണ്ടുകൾ എറിഞ്ഞുകൊടുക്കുന്നത് ഡ്രോൺ ക്യാമറ കൃത്യമായി പകർത്തി.

ഡ്രോൺ അടുത്തേക്ക് വരുന്നത് കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ താഴേക്ക് ചാടി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts