സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷ; പഠിക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ബെംഗളുരു: കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായി ഒന്നാം ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍
വിശദമായി പഠിക്കുമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉറപ്പു നല്‍കിയതായി കര്‍ണാടക.

കന്നഡ സംസാരിക്കുന്ന വി ദ്യാര്‍ഥികളുള്ള കാസര്‍കോട് പോലുള്ള ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളെ മലയാള ഭാഷാ ബില്‍ പ്രതികൂലമായി ബാധിക്കുമെന്നും ഇതിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖലാ വികസന അതോറിറ്റി (കെബിഎ ഡിഎ) പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

മലയാളത്തിനു പകരം കന്നഡ പഠിപ്പിക്കുന്ന കാസര്‍കോട്ടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബില്‍ തിരിച്ചടിയാകുമെന്നതാണ് കര്‍ണാടകയുടെ ആശങ്ക.

2017ല്‍ സമാനമായ ബില്‍ രാഷ്ട്രപതി തള്ളിയകാര്യം സംഘം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ഭാഷാന്യൂനപ ക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര ന്യൂനപ ക്ഷകാര്യ മന്ത്രാലയം കേരളത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ബില്‍ തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നാണ് കര്‍ണാടകയു ടെ നിലപാട്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts