ഗതാഗതക്കുരുക്കഴിയും; ബെംഗളൂരുവിലെ ഈ റോഡ് ആറ് വർഷത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ നഗരത്തിലെ തന്നെ തിരക്കേറിയ കേന്ദ്ര ഭാഗത്തുള്ള കമ്മനഹള്ളി റോഡ് 2026 ജനുവരി ആദ്യവാരത്തോടെ പൂർണമായി തുറന്നു കൊടുക്കും.

കമ്മനഹള്ളി റോഡ് തുറന്നു കൊടുക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലയിലെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംജി റോഡിലെ കൗവേരി എംപോറിയം ജങ്ഷനും ക്യൂബൻ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.

  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

2019 ജൂണ്‍ മുതല്‍ കമ്മനഹള്ളി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ആണ് എംജി റോഡില്‍ പുതിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമിക്കുന്നതിനായി ഈ റോഡ് ഏറ്റെടുത്തത്.

പർപ്പിള്‍ ലൈനും വരാനിരിക്കുന്ന പിങ്ക് ലൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ഇവിടെ നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു
[masterslider id="10"]

Related posts

Click Here to Follow Us