24 വരെ ബുക്കിങ് നിർത്തിവച്ചു;കോഴിക്കോട് വഴി വോൾവോ–സ്കാനിയ ബസുകൾ ഓടില്ല.

ബെംഗളൂരു : മഴയെ തുടർന്നു പ്രധാന റോഡുകളിൽ ഗതാഗത തടസ്സം തുടരുന്നതിനാൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആർടിസി വോൾവോ–സ്കാനിയ മൾട്ടി ആക്സിൽ സർവീസുകൾ റദ്ദാക്കി.

ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ മാനന്തവാടി, തൊട്ടിൽപാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകൾ സർവീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോൾവോ–സ്കാനിയ ബസുകൾ സർവീസ് നടത്തുന്നത് അപകടകരമാണ്.

ഇതേ തുടർന്നാണ് പ്രധാന പാതകൾ തുറക്കും വരെ ഈ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവിൽ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോൾവോ–സ്കാനിയ സർവീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓൺലൈൻ ബുക്കിങ്ങും നിർത്തിവച്ചു.

  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!

കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകൾ സർവീസ് നടത്തിയില്ല. കർണാടക ആർടിസിയും കണ്ണൂർ ഭാഗത്തു നിന്നുള്ള മൾട്ടി ആക്സിൽ ബസ് സർവീസുകൾ നിർത്തിവച്ചു.

റൂട്ട് മാറ്റം ഷെഡ്യൂൾ വൈകിപ്പിക്കുന്നു റൂട്ട് മാറിയോടുന്നതിനാൽ വളരെ വൈകിയാണ് ബസുകൾ ഷെഡ്യൂൾ പൂർത്തിയാക്കുന്നതെന്നു ബെംഗളൂരു കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു.

ഈയിനത്തിൽ ഇന്ധനച്ചെലവും കൂടി. രണ്ടു മണിക്കൂറോളം വൈകിയാണ് കേരളത്തിൽ നിന്നുള്ള ബസുകൾ ബെംഗളൂരുവിൽ എത്തുന്നത്. ഇന്ന് സ്പെഷലുകൾ വേണ്ടുവോളം ചെറിയ പെരുന്നാൾ ആഘോഷത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കോഴിക്കോട് നിന്നു തിരക്കനുസരിച്ച് സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി

ഇന്നും നാളെയുമാണ് വൻ തിരക്കു പ്രതീക്ഷിക്കുന്നത്. വളഞ്ഞു ചുറ്റിയാണ് ബസുകൾ സർവീസ് നടത്തുന്നതെങ്കിലും തിരക്കിനു കുറവില്ല. കോഴിക്കോട് ഭാഗത്തു നിന്ന് ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിൻ സർവീസുകൾ ഇല്ലാത്തതാണ് കാരണം. ഇവിടെ നിന്നു ബെംഗളൂരുവിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. 2775 മുതൽ‌ 4470 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us