പേരാമ്പ്രയിലെ പൊലീസ് മർദ്ദനം ആസൂത്രിതം; ഷാഫി പറമ്പിൽ

കോഴിക്കോട്: പൊലീസ് മർദനം ആസൂത്രിതം എന്ന് ഷാഫി പറമ്പിൽ എംപി. നീക്കം ശബരിമല ഉൾപ്പെടെ ഉള്ള വിഷയങ്ങൾ മറച്ചുവെക്കാൻ ആണെന്നും ഷാഫി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

”ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻറെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത്”- ഷാഫി പറഞ്ഞു.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

പേരാമ്പ്രയില്‍ ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസ്കാരൻ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ? ഷാഫി ചോദിച്ചു.

അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts