എൻ.എ.എൽ ഓണാഘോഷം നല്ലോണം 2025 കെങ്കേമമായി

ബെംഗളൂരു: സി.എസ്.ഐ.ആര്‍ – എന്‍.എ.എല്‍ മലയാളി ഓഫീസേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂണിറ്റായ കൈരളി കലാവാണിയുടെ വജ്ര ജൂബിലിയും ഓണാഘോഷവും നടന്നു.

എസ് ആര്‍ വള്ളൂരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

പ്രവാസി മലയാളികളുടെ വര്‍ഷാവസാനം വരെ നീളുന്ന ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മയെ അദ്ദേഹം പ്രശംസിച്ചു.

രാജ്യപുരോഗതിക്ക് എന്‍.എ.എല്‍ നല്‍കുന്ന സംഭാവനകളെയും അതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തേയും അദ്ധഹം അഭിനന്ദിച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

എന്‍.എ.എല്‍ ഡയറക്ടര്‍ ഡോ. അഭയ് എ. പഷീല്‍ക്കര്‍, സി.എസ്.ഐ.ആര്‍. 4 പി.ഐ. ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണ പാത്ര, റിങ്കു ചെറിയാന്‍ കെ.പി.സി.സി. സെക്രട്ടറി, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസയറിയിച്ചു.

കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ സ്മരണികയുടെ പ്രകാശനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

എന്‍.എ. എല്‍. കൈരളി കലാവാണിയുടെ പ്രസിഡന്റ് ഷിജോ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

പ്രൊ. ലേഖ തങ്കച്ചിയുടെ നേതൃത്വത്തില്‍ കേരളനടനം അരങ്ങേറി. ലജീഷ്, മനു, രേഷ്മ ഇവരുടെ നേതൃത്വത്തില്‍ ഗാനമേളയും, രാജേഷ് മാരാര്‍ ആന്‍ഡ് ടിം നയിച്ച തായമ്പകയും നടന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

എന്‍. എ. എല്‍ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts