കോളേജ് ഹെഡ് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചു; എച്ച്ഒഡിക്കെതിരെ കേസ്

ബെംഗളൂരു : വിദ്യാർഥിനിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമംനടത്താൻ ശ്രമിച്ച സ്വകാര്യകോളേജ് അധ്യാപകന്റെപേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവിലെ പ്രമുഖകോളേജിലെ എച്ച്ഒഡിയായ സഞ്ജീവ്കുമാർ മണ്ഡലിന്റെ പേരിലാണ് നടപടി. കോളേജിൽ ബിസിഎയ്ക്ക് പഠിക്കുന്ന വിദ്യാർഥിനി നൽകിയ പരാതിയിലാണ് തിലക് നഗർ പോലീസ് കേസെടുത്തത്.

ഒക്ടോബർ രണ്ടിനാണ് വിദ്യാർഥിനിക്കുനേരേ അതിക്രമമുണ്ടായത്. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണംകഴിക്കാനെന്നുപറഞ്ഞ് സഞ്ജീവ്കുമാർ വിദ്യാർഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

പെൺകുട്ടി വീട്ടിലെത്തിയപ്പോൾ ഇയാൾമാത്രമേയുണ്ടായിരുന്നുള്ളൂ. തുടർന്ന് പെൺകുട്ടിക്ക് ക്ലാസിൽ ഹാജർകുറവുണ്ടെന്നും അത് പരിഹരിക്കാമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്കും വാങ്ങാൻ സഹായിക്കാമെന്നും പറഞ്ഞ് ഇയാൾ അതിക്രമത്തിന് മുതിരുകയായിരുന്നു.

രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു. വിവരം രക്ഷിതാക്കൾ കോളേജ് മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts