നിങ്ങൾ ‘സിദ്ധരാമയ്യയുടെ ആളാണോ ?’: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ യുവതികൾ തമ്മിൽ സ്ത്രീകളുടെ ഭാഷയെ ചൊല്ലി ചൂടേറിയ വാക്കേറ്റം

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ നിന്ന് രണ്ട് സ്ത്രീകൾ തമ്മിൽ ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഭാഷാ യുദ്ധത്തിലെ മറ്റൊരു എപ്പിസോഡായിരുന്നു ഇത്.

ഒരു യാത്രക്കാരി കന്നഡയിൽ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ മറ്റൊരാൾ ഹിന്ദിയിൽ മറുപടി നൽകിയതോടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്.

ടിക്കറ്റ് കൗണ്ടറിന് സമീപം ഉച്ചത്തിലുള്ള തർക്കത്തിലേക്ക് ഇത് നയിച്ചു. ടിക്കറ്റ് കൗണ്ടറിൽ ചിത്രീകരിച്ചതായി തോന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബുർഖ ധരിച്ച സ്ത്രീ “ഹിന്ദി മാതാദ്രി (ഹിന്ദിയില്‍ സംസാരിക്കുക),” എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. സ്ത്രീകളിൽ ഒരാൾ ഹിന്ദിയിൽ മറുപടി നൽകിയപ്പോൾ, മറ്റൊരാൾ നിരന്തരം കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു.

ബുർഖ ധരിച്ച സ്ത്രീ കർണാടക മുഖ്യമന്ത്രിയെ പരാമർശിച്ച് “തു ഔരത് ഹേ ക്യാ സിദ്ധരാമയ്യ കി (നിങ്ങൾ സിദ്ധരാമയ്യയുടെ ആളാണോ?)” എന്ന് ചോദിക്കുന്നതും കേള്‍ക്കാം.

എതിർഭാഗത്ത് നില്‍ക്കുന്ന സ്ത്രീ തുടർച്ചായയി “കന്നഡ..കന്നഡ” എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനോട് സമിശ്രമായ പ്രതികരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇക്കാലത്ത് എന്തുകൊണ്ടാണ് ഭാഷയുടെ പേരില്‍ ഇത്രയധികം അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ലെന്നും വീഡിയോയ്ക്ക് പ്രതികരണമായി ആളുകള്‍ കുറിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
[masterslider id="10"]

Related posts