മഴ കനക്കുന്നു; കേരളത്തിലെ വിവിധ നദികളില്‍ യെല്ലോ അലേര്‍ട്ട്; ജലനിരപ്പ് ഉയരുന്നതോടെ ഡാമുകള്‍ തുറക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ വിവിധ നദികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ജലസേചന വകുപ്പ്.

തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷന്‍), അച്ചന്‍കോവില്‍ (പത്തനംതിട്ട),

ഭാരതപ്പുഴ (പാലക്കാട്), ചാലക്കുടി (തൃശ്ശൂര്‍) എന്നീ നദികളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

പമ്പ സ്നാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. 3 ഡാമുകള്‍ കൂടി തുറക്കും. ഭൂതത്താൻകെട്ടും ബാണാസുരസാഗറും തുറക്കുന്നു.

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം. മണലി കരുവന്നൂർ പുഴകളിലും ജാഗ്രത നിർദ്ദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us