നടി രമ്യക്കുനേരേ സൈബർ ആക്രമണം; അശ്ലീല കമെൻ്റ് ചെയ്ത രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യ (ദിവ്യ സ്പന്ദന) ക്കുനേരേ സൈബർ ആക്രമണം നടത്തിയതിന് രണ്ട് പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു.

രമ്യക്കുനേരേ കൊലപാതകഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയതിനാണ് അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് പറഞ്ഞു.

  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

രമ്യക്കെതിരേ അധിക്ഷേപ സന്ദേശം പോസ്റ്റ് ചെയ്ത 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

മണ്ഡ്യ മണ്ഡലത്തിൽനിന്നുള്ള മുൻ എംപിയായ രമ്യ പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

43 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ ബലാത്സംഗ-കൊലപാതക ഭീഷണി സന്ദേശമുയർന്നതായി പരാതിയിൽ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us