സംസ്ഥാനത്ത് നിന്നും ഈവർഷം നാടുകടത്തിയത് 200 ഓളം അനധികൃതമായി താമസമാക്കിയ ബംഗ്ലാദേശികളെ

ബെംഗളൂരു : കർണാടകത്തിൽ അനധികൃതമായി താമസമാക്കിയ ബംഗ്ലാദേശ് സ്വദേശികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഈവർഷം ഇതുവരെ 200 പേരെ ഇങ്ങനെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു.

അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസ് ശ്രമിക്കുന്നുണ്ട്. വിവരങ്ങൾ ആഭ്യന്തരവകുപ്പിന് കൈമാറുന്നുമുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും പരമേശ്വര അറിയിച്ചു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

സംസ്ഥാനത്തെ നിർമാണമേഖലയിൽ ധാരാളം കുടിയേറ്റത്തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. ഇവരിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തിയാൽ അവരെ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts