16കാരനായ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചു, 40 കാരിയായ അധ്യാപിക അറസ്റ്റിൽ

വിദ്യാര്‍ത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. നാല്‍പതുകാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് 16 കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്.

വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസ്സിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

ഒരു വര്‍ഷത്തിന് മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്‌കൂള്‍ പരിപാടിക്കിടയിലാണ് ഇവര്‍ വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയിരുന്നുവെന്നും വിമുഖത കാട്ടിയ കുട്ടിയെ സ്‌കൂളിന്‍റെ പുറത്തുള്ള അധ്യാപികയുടെ കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിച്ചതായും മൊഴി നല്‍കി.

കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അധ്യാപികയുടെ സുഹൃത്ത് പറഞ്ഞതായി വിദ്യാര്‍ഥി മൊഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
[masterslider id="10"]

Related posts