നഗരത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഡബിള്‍ ഡെക്കര്‍ പകല്‍ ട്രെയിന്‍ ജൂണ്‍ 10 മുതല്‍ ഓടിത്തുടങ്ങും..

ബെംഗളൂരു : നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിനായ ബെംഗളൂരു–കോയമ്പത്തൂർ ‘ഉദയ്’ എക്സ്പ്രസ് (22665–66) ജൂൺ 10 മുതൽ. കോയമ്പത്തൂരിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്‌ൻ ഫ്ലാഗ് ഓഫ് ചെയ്യും. താമ്പരം–തിരുനെൽവേലി അന്ത്യോദയ സൂപ്പർഫാസ്റ്റ് (16191–92) ട്രെയിനും ഇതിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു–ചെന്നൈ ഡബിൾ ഡെക്കർ (22626) പോലെ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി (ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക.

  ബെംഗളൂരുവിലെ പിങ്ക് വസന്തം; ഈ തണലിന് പിന്നിൽ ഒരാളുണ്ട്, നഗരത്തിന്റെ സ്വന്തം നെഗിൻഹാൽ! ബെംഗളൂരുവിനെ ഗാർഡൻ സിറ്റിയാക്കിയ കഥ !!

തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിൻ 2.15നു പുറപ്പെട്ട് രാത്രി ഒൻപതിനു കോയമ്പത്തൂരിലെത്തും. തിരുപ്പുർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തൽസമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എൽഇഡി ബോർഡ്, ഫുഡ് വെൻഡിങ് മെഷീനുകൾ എന്നിവ ഉൾപ്പെടെ 14 കോച്ചുകളുണ്ട്. ഒരു കോച്ചിൽ 120 പേർക്കു യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
[masterslider id="10"]

Related posts

Click Here to Follow Us