കൈ​ക്കൂ​ലി കേസ് : മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി ഡെ. ഡ​യ​റ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : അ​ര​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പിടിയിലായ ദ​ക്ഷി​ണ ക​ന്ന​ട മൈ​ൻ​സ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​വേ​ണി​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ.

ഭൂ​മി സം​ബ​ന്ധ​മാ​യ കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ ക​ഴി​ഞ്ഞ മാ​സം 28നാ​ണ് കൃ​ഷ്ണ​വേ​ണി പിടിയിലായത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി​യി​ലൂ​ടെ ജാ​മ്യം ല​ഭി​ച്ച​തി​ന് പിന്നാലെയും ഉ​ദ്യോ​ഗ​സ്ഥ നിലവിൽ സ്ഥാ​ന​ത്ത് തു​ട​ർ​ന്നു.

എന്നാൽ ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു ശ​നി​യാ​ഴ്ച ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്തെ​ഴു​തി. അ​ടി​യ​ന്ത​ര​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന വാ​ണി​ജ്യ, വ്യ​വ​സാ​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​സ്‌​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇതിന് പിന്നാലെയാണ് ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥ അഴിമതി ആരോപണം തെളിഞ്ഞ സാഹചര്യത്തിൽ സ്‌ഥാനത്ത്‌ തുടരാൻ അർഹയല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്‌പെൻഡ് ചെയ്‌തത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts