നിരോധനം ലംഘിച്ച് സർവീസ് നടത്തി ബൈക്ക് ടാക്സികൾ; പിടിച്ചെടുത്ത് ട്രാഫിക് പൊലീസ്

ബെംഗളൂരു : ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ബൈക്ക് ടാക്സി നിരോധനം നിലവിൽ. അതെസമയം ഉത്തരവിൻ്റെ പശ്ചാത്തലത്തിലും നിരവധി ബൈക്ക് – ടാക്സികൾ ഇത് മറികടന്ന് സർവീസ് നടത്തിയോടെ, നടപടി ശക്തമാക്കി പൊലീസ്.

റാപ്പിഡോയുടെ ആപ്പിൽ ‘ബൈക്ക് ടാക്സി’ എന്നത് ഒഴിവാക്കി ‘ബൈക്ക് പാഴ്സൽ’ എന്ന പേരിൽ ഉച്ചവരെ സർവീസ് നടത്തിയെങ്കിലും, പിന്നീട് ഈ നീക്കം ഉപേക്ഷിക്കുയായിരുന്നു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ബൈക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഓല ആപ്പിൽനിന്ന് നീക്കിയപ്പോൾ, ഊബർ ‘മോട്ടോ ബൈക്ക് ടാക്സി’ സർവീസിന് പകരം ‘മോട്ടോ പാഴ്സൽ’ സൗകര്യം ഏർപ്പെടുത്തി.

നിയമം പാലിക്കാതെ സർവീസ് നടത്തിയ ബൈക്ക് ടാക്സികൾ ട്രാഫിക് പൊലീസ് വ്യാപകമായി പിടിച്ചെടുത്തതോടെ റാപ്പിഡോയും, ഊബറും പിന്മാറുകയായിരുന്നു. നിയമവിരുദ്ധമായി സർവീസ് നടത്തിയതിന് ഇത്തരത്തിൽ 103 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
[masterslider id="10"]

Related posts