ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്‌സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ.
ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്നും പുറത്തെത്തിച്ചത്.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ജീവനക്കാരുടെ ആരോഗ്യ നില അതീവഗുരുതരമാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]