സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 42.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

heat climate

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില 42.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. മാർച്ച് 15 മുതൽ 17 വരെ വടക്കൻ കർണാടകയിൽ പരമാവധി താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

മാർച്ച് 18 മുതൽ 19 വരെ വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായും ഐഎംഡി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ കർണാടകയിൽ പരമാവധി താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. തുടർന്നുള്ള ദിവസങ്ങളിൽ താപനില ക്രമേണ 2-3 ഡിഗ്രി സെൽഷ്യസ് വർധിക്കും.

കലബുർഗി, ബീദർ, ബാഗൽകോട്ട്, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര ജില്ലകളിലെയും ബാഗൽകോട്ട്, ബെളഗാവി ജില്ലകളിൽ ശനിയാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തുമകുരു, ബല്ലാരി, ഗദഗ്, കോപ്പാൾ, ഉത്തര കന്നഡ, വിജയനഗർ, ചിക്കബെല്ലാപുര, മൈസൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൂടിയ താപനില രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts