ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: ബെംഗളൂരു , തെക്കൻ ഉൾനാടുകൾ, കർണാടകയുടെ തീരദേശം എന്നിവിടങ്ങളിൽ ഈ ആഴ്ച വേനൽക്കാല മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു .

സംസ്ഥാനത്തുടനീളം താപനില വർദ്ധിച്ചുവരുന്ന സമയത്താണ് ഐഎംഡി ഈ പ്രവചനം പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് മാർച്ച് 7 ന് ബെംഗളൂരു നഗരത്തിൽ രേഖപ്പെടുത്തിയത്. മാർച്ച് 11 മുതൽ 13 വരെ ബെംഗളൂരു നഗരം ഉൾപ്പെടെ 12 ജില്ലകളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഉയർന്ന താപനില കാരണം മൺസൂണിന് മുമ്പുള്ള മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ബെംഗളൂരു കേന്ദ്രം മേധാവി എൻ പുവിയരസൻ പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്തു. തെക്കൻ ഉൾപ്രദേശങ്ങളായ കോലാർ, ബാംഗ്ലൂർ അർബൻ, ബാംഗ്ലൂർ റൂറൽ, ചിക്കബെല്ലാപൂർ, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, കുടക്, ഹാസൻ എന്നിവിടങ്ങളിലും തീരദേശ കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts