വാഹന പരിശോധനയിയ്ക്കിടെ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡെ (30) എന്നിവരാണ് അറസ്റ്റിലായത്.

  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു

ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവർ സഞ്ചരിച്ച കാറും കേരള രജിസ്‌ട്രേഷനുള്ള ടെമ്പോയും പോലീസ് പിടിച്ചെടുത്തു. ടെമ്പോയിൽനിന്ന് 85 കിലോയും കാറിൽനിന്ന് 34 കിലോയും കഞ്ചാവ് പിടിച്ചെടുത്തു.

മീൻ കൊണ്ടുപോകുന്ന ട്രേയിൽ 40 പൊതികളിലായി ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്.

മോഷണം, ലഹരിവില്പന, ആയുധം കൈവശംവെക്കൽ തുടങ്ങി 12 കേസുകളിൽ പ്രതിയാണ് മൊയ്തീൻ ഷബീറെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികൾക്കെതിരേയും വിവിധ ലഹരിക്കേസുകൾ നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
[masterslider id="10"]

Related posts

Click Here to Follow Us