മൂന്നാമത്തെ ഡ്രൈവറില്ലാ മെട്രോ റോഡ് മാർഗം ഇന്നെത്തും; ആര്‍വി റോഡ് – ബൊമ്മസാന്ദ്ര മെട്രോ പാതയിൽ പരീക്ഷണയോട്ടം ഉടൻ

ബെംഗളൂരു: മെട്രോ ആര്‍വി റോഡ് – ബൊമ്മസാന്ദ്ര 18.82 കിലോമീറ്റര്‍ പാതയിലേക്കുളള മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തും.

ഇതോടെ ഐടി കമ്പനികള്‍ ഏറെയുളള ഇലക്രോണിക് സിറ്റിയിലേക്കുളള പാതയില്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഭാഗികമായി സര്‍വ്വീസ് ആരംഭിക്കുന്നതിനു സാധ്യത തെളിയുന്നു.

ടിറ്റഗര്‍ കമ്പനി നിര്‍മിച്ച കോച്ചുകള്‍ ജനുവരി ആറിനാണ് കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്. ഇവയുടെ പരീക്ഷണയോട്ടം ഉടന്‍ ആരംഭിക്കുമെന്നും അധിക്യതര്‍ അറിയിച്ചു. പാതയില്‍ ആദ്യ ഘട്ടത്തില്‍ 3 ട്രെയിനുകള്‍ 30 മിനിറ്റ് ഇടവേളയില്‍ സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ട്രെയിനുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇടവേള കുറയും.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

സ്റ്റേഷനുകളുടെ നിര്‍മാണം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായെങ്കിലും ട്രെയിനുകള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് സര്‍വ്വീസ് വൈകാന്‍ ഇടയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts