16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി പതിനൊന്നിന് ശേഷം തീയറ്ററില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി

രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.

തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്‌സിലും മള്‍ട്ടി പ്ലക്‌സിലും നിയന്ത്രണം ബാധകമാണ്. സംസ്ഥാന സര്‍ക്കാരിനോട് ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് തെലങ്കാന ഹൈക്കോടതി നേിര്‍ദേശിച്ചിരിക്കുന്നത്.

പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിന്റെ ദുരന്തമുള്‍പ്പടെയുള്ള പശ്ചാത്തലത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ജസ്റ്റിഡ് ഡി വിജയസേനന്‍ റെഡ്ഡിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമകളുടെ പ്രീമിയര്‍ ഷോയ്ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതും മിഡ് നൈറ്റ് ഷോകള്‍ വയ്ക്കുന്നതിനുമെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

രാത്രി പതിനൊന്ന് മണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശത്തിന് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്നാണ് നിലവില്‍ കോടതി നിര്‍ദേശം നല്‍കിയത്.

തീയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts