നായയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് റോഡിലുടെ വലിച്ചിഴച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : നായയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഓട്ടോയിൽകെട്ടി റോഡിലുടെ വലിച്ചിഴച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ശിവമോഗ ജില്ലയിലെ ഹൊസനഗർ താലൂക്കിലെ കെഞ്ചനല്ല ഗ്രാമത്തിലാണ് സംഭവം. ഇതേത്തുടർന്ന് ഓട്ടോ ഡ്രൈവറും കെഞ്ചനല്ല ഗ്രാമവാസിയുമായ വാജിദ് പാഷയെ (40) പോലീസ് അറസ്റ്റ് ചെയ്തു.

തെരുവുവിൽ ഉറങ്ങുകയായിരുന്ന നായയെ ഇയാൾ കല്ലുകെണ്ട് ദേഹത്തും തലയ്ക്കും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജനുവരി 16നാണ് ഇയാൾ നായയെ കൊന്നത്. തുടർന്ന് ശവം തന്റെ ഓട്ടോയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

നായയെ വലിച്ചിഴക്കുന്ന ദൃശ്യം പ്രദേശവാസിയായ ആദിത്യ എന്ന യുവാവ് മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.

തുടർന്ന് ആദിത്യ ഈ വീഡിയോ മേനകാഗാന്ധിക്ക് ഇ -മെയിലിലൂടെ അയച്ചു നൽകി.

മേനക ഗാന്ധി ശിവമോഗ പോലീസ് സുപ്രണ്ട് ജി.കെ. മിഥുൻ കുമാറുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

മേനകാഗാന്ധി നേതൃത്വം നൽകുന്ന പീപ്പിൾ ഫോർ ആനിമൽസിന്റെ ഭാരവാഹികളും കർണാടക സ്റ്റേറ്റ് ആനിമൽ വെൽഫെയർ ഓർഗനൈസേഷനും പോലീസിൽ പരാതി നൽകി.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

തുടർന്ന് ഞായറാഴ്ച രാവിലെപോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്ത് പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മൃഗങ്ങൾക്കെതിരേയുള്ള ആക്രമണം തടയൽ നിയമ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts