നൽകിയത് 390 രൂപയുടെ 12500 സാരികൾ, മൃദംഗ വിഷൻ ഈടാക്കിയത് 1600 രൂപ; അതൃപ്തി പ്രകടിപ്പിച്ച് കല്ല്യാൺ സിൽക്‌സ് 

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്.

സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണു നല്‍കിയത്.

  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്‍പന ചെയ്തു.

ഓരോ സാരിക്കും 390 രൂപവീതമാണു വാങ്ങിയത്.

സംഘാടകര്‍ 1600 രൂപയാണ് ഇടാക്കിയതെന്നും ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us