മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു;ശേഷാദ്രിപുരത്ത് സ്റ്റേഷനറിക്കട അടിച്ച് തകര്‍ത്തു.

ബെംഗളൂരു:മലയാളികള്‍ക്കും മലയാളി സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുകയാണ്,ഇന്നലെ വൈകുന്നേരം നടന്ന ആക്രമണ സംഭവത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറിക്കട മൂന്നംഗ സംഘം അടിച്ചുതകർത്തു. ശേഷാദ്രിപുരം അപ്പോളോ ആശുപത്രിക്ക് സമീപത്തുള്ള കണ്ണൂർ മാലൂർ സ്വദേശി റഷീദിന്റെ കടയാണ് ഇന്നലെ വൈകിട്ട് ആക്രമണത്തിനിരയായത്.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

സിഗരറ്റ് വാങ്ങിയ സംഘം പണം ചോദിച്ചപ്പോൾ നൽകിയില്ല,തുടർന്ന് ഗ്ലാസ് ഭരണികളും ഷെൽഫും തകർക്കുകയായിരുന്നു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ശേഷാദ്രിപുരം പൊലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts