ബസിന് 6000 വിമാനത്തിന് 17000: ക്രിസ്മസ് പുതുവർഷ യാത്രനിരക്ക് കണ്ട് കണ്ണ് തള്ളി മലയാളികൾ

ബംഗളുരു : ക്രിസ്മസ് പുതുവർഷ അവധിക്ക് ബംഗളുരുവിൽ നിന്നുള്ള സ്വകാര്യ ബസ്, വിമാന സർവീസുകൾക്ക് ഉള്ള ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു.

20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്ന് ഇരട്ടി വരെയാണ് ഉയർത്തിയത്.

20ന് എ സി സ്ലീപ്പർ ബസിൽ എറണാകുളത്തേക്കുള്ള നിരക്ക് 5500-6000 വരെയും ആയി.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

കോട്ടയത്തേക്ക് 3700-4000 രൂപയും തിരുവനന്തപുരത്തേക്ക് 400-4700 രൂപയുമാണ്.

കോഴിക്കോട്ടേക്ക് 2200-2700 രൂപയും കണ്ണൂരിലേക്ക് 2000-2500 രൂപയുമാണ് നിരക്ക്.

ബംഗളുരുവിൽ നിന്നുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഉള്ള വിമാന ടിക്കറ്റ് നിരക്ക് 16000-17000 രൂപയുമെത്തി.

20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണ് നിരക്ക് കൂടുതൽ.

കോഴിക്കോട്ടേക്ക് 8500-11300 രൂപ വരെയും കണ്ണൂരിലേക്ക് 8500-9500 രൂപ വരെയുമാണ് നിരക്ക് ഉയർന്നിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts