നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു 

ബെംഗളൂരു: ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു.

കോഴിക്കോടാണ് ദാരുണ സംഭവം.

ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്.

ബുധനാഴ്ച അർധ രാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് അപകടം.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

മംഗളൂരുവിൽ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു.

കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മം​ഗളൂരുവിലേക്ക് പോയതാണ്.

അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമനിക നി​ഗമനം.

നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ അപകടം അറിഞ്ഞിരുന്നില്ല.

ഇവർ എറണാകുളത്തെത്തിയപ്പോൾ അപകട വിവരം പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.

പിതാവ് ജോബി മാത്യ മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫീസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോ മെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

മാതാവ് ഏറ്റുമാനൂർ അമ്പാട്ട് മാലിയിൽ ഡൽറ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ. സഹോദരൻ: ജോയൽ ബേബി (സോഫ്റ്റ്‍വെയർ എൻജിനീയർ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts