ബെംഗളൂരു- കോഴിക്കോട് കെ എസ് ആർ ടി സി യിൽ സിഗരറ്റ് കടത്ത്

ബെംഗളൂരു: കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസില്‍ സിഗരറ്റ് കടത്ത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോയ ബസിലാണ് സിഗരറ്റ് കടത്ത് നടന്നത്.

സംഭവം നടന്നത് ഇന്നലെയാണ്. കെ എസ് ആർ ടി സിയുടെ വിജിലൻസ് വിഭാഗമാണ് സിഗരറ്റ് പാക്കറ്റുകള്‍ കണ്ടെടുത്തത്.

  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

പിടിച്ചെടുത്തത് എണ്‍പത് പാക്കറ്റ് സിഗരറ്റാണ്. പിന്നീട് ഇത് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമറുകയുണ്ടായി.

സിഗരറ്റ് കണ്ടെത്തിയത് ബസിലുണ്ടായിരുന്ന ബാഗിനകത്താണ്. ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.

കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് സിഗരറ്റിനെ കുറിച്ച്‌ അറിയില്ലെന്നാണ്.

എന്നാല്‍, കണ്ടക്ടറാണ് ബസില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കേണ്ടത് എന്ന നിലപാടിലാണ് വിജിലൻസ് വിഭാഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us