കവർച്ച സംഘത്തിന് സാമ്പത്തിക സഹായം നൽകി; യുവതി അറസ്റ്റിൽ 

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ യുവതി അറസ്റ്റിൽ.

ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്.

ഗരുഡ സംഘത്തിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും അഭയം നല്‍കിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഉഡുപ്പി-മണിപ്പാല്‍ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം.

യാത്രക്കാരെ ആക്രമിച്ച്‌ കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.

രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക.

അറസ്റ്റിലായ സഫറ, ക്രിമിനല്‍ സംഘാംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുകയും പണം കൈമാറുകയും ചെയ്‌തെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. അരുണ്‍ കെ. പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts