“നോക്കിയ 8 സിറോക്കോ”, കിടുവാണ്…!

എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച നോക്കിയ 8 സിറോക്കോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. 49,999 രൂപയാണ് ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റില്‍ ഫോണിന്‍റെ വില. എയര്‍ടെല്ലുമായി ചേര്‍ന്ന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

സ്റ്റീല്‍+ഗ്ലാസ് രൂപകല്‍പനയിലുള്ള ഫോണില്‍ എഡ്ജ് റ്റു എഡ്ജ് പി ഓഎല്‍ഇഡി 2കെ 5.5 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണുള്ളത്. നോക്കിയ സ്‌പേഷ്യല്‍ ഓഡിയോ, സീസ് ബ്രാന്റിന്‍റെ ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ (12+12), 2X ഒപ്റ്റിക്കല്‍ സൂം, ആന്‍ഡ്രോയിഡ് ഓറിയോ (8.0) എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറില്‍ ആറ് ജിബി റാമും 128 ജിബി സംഭരണശേഷിയും ഫോണിനുണ്ടാവും. മൈക്രോ എസ്ഡി കാര്‍ഡ്‌ ഉപയോഗിച്ച് 400 ജിബി വരെ ഉയര്‍ത്താനും സാധിക്കും. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും നല്‍കുന്നുണ്ട്. 3260 mAh ബാറ്ററിയാണ് നോക്കിയ സിറോക്കോയുടെ മറ്റൊരു പ്രധാന പ്രത്യേകത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts