മോദിയെ ഞെട്ടിച്ച് ചൈനീസ് കലാകാരന്മാര്‍…!

വുഹാന്‍: രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ മോദിയെ ഞെട്ടിപ്പിച്ചുകൊണ്ട് ചൈനീസ് കലാകാരന്മാര്‍. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങിനൊപ്പം എത്തിയ മോദിയ്ക്ക് 1982 ലെ ബോളിവുഡ് ഗാനമായ ‘തു തു ഹെ വാഹി ദില്‍ നെ ജിസെ അപ്‌ന കഹാ’ എന്ന ഗാനം വാദ്യോപകരണത്തിലൂടെ വായിച്ചു കേള്‍പ്പിച്ചു.

പ്രത്യേകതരം വാദ്യങ്ങള്‍ ഉപയോഗിച്ചാണ് ‘യേ വാദാ രഹാ’ എന്ന സിനിമയിലെ ഗാനം ചൈനീസ് കലാകാരന്മാര്‍ മനോഹരമാക്കിയത്. അവരുടെ പ്രകടനം ഇഷ്ടപ്പെട്ട മോദി കൈയടിച്ച് അവരെ അഭിനന്ദിച്ചു. അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ലേക്ക് കരയിലൂടെ ചൈനീസ് പ്രസിഡന്റിനൊപ്പം സവാരി നടത്തിയിരുന്നു. തുടര്‍ന്ന് വുഹാന്‍ തടകാത്തിലൂടെ ഹൗസ് ബോട്ടില്‍ യാത്ര ചെയ്ത് മോദിയും ഷിയും ‘ചായ് പേ ചര്‍ച്ച’ നടത്തി.

  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ

വുഹാന്‍ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ഈസ്റ്റ് ലേക്ക് ചൈനയിലെ ഏറ്റവും വലിയ നഗര തടാകമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഓരോ വര്‍ഷവും ഒരു ദശലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. ചൈന-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
[masterslider id="10"]

Related posts

Click Here to Follow Us