തിരക്കിനിടയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നത് കനത്ത ഉപദ്രവങ്ങൾ; നമ്മ മെട്രോയിലെ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ശക്തം

ബെംഗളൂരു: നമ്മ മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്നതായി അടുത്തകാലത്തെ റിപ്പോര്‍ട്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.

തിരക്കേറിയ സമയങ്ങളിലാണ് സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത്. ജനുവരി മാസത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മെട്രോയിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ ലൈംഗികമായി ശല്യപ്പെടുത്തുന്നതിന്റെ വീഡിയോയായിരുന്നു അത്. ഈ സംഭവത്തിൽ മെട്രോ അധികൃതർ നിയമപരമായ നീങ്ങുകയും കുറ്റവാളിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ഇത്തരം സംഭവങ്ങൾ കൂടിക്കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.

സംസ്ഥാന വനിതാ കമ്മീഷൻ ഈ പ്രശ്നത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം വനിതാ കമ്മീഷൻ ഉന്നയിക്കുന്നു.

തിരക്കുള്ള സമയങ്ങളിലാണ് മിക്കവരും ഉപദ്രവിക്കപ്പെടുന്നത്. ഇക്കാരണത്താൽ മെട്രോ ഉപയോഗിക്കാൻ മടിക്കുന്നവർ പോലുമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ നേരിട്ട് മെട്രോയിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണ്.

സ്ഥിതിഗതികൾ പരിശോധിക്കുകയാണ് ലക്ഷ്യം. നിലവിൽ ആറ് കോച്ചുകളുള്ള ട്രെയിനിന്റെ ഒരു കോച്ച് സ്ത്രീകൾക്ക് റിസർവ്വ് ചെയ്തിട്ടുണ്ട്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

എന്നാൽ തിരക്കേറിയ സമയങ്ങളിൽ ഇത് മതിയാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതെസമയം നമ്മ മെട്രോയിലെ തിരക്കേറുന്നത് പരിഗണിച്ച് ഡബിൾ ഡെക്കർ ഫ്ലൈഓവർ സജ്ജമായിക്കൊണ്ടിരിക്കുകയാണ്നഗരത്തിൽ.

റാഗിഗുഡ്ഢ മുതൽ സെൻട്രൽ സിൽക്ക് പാർക്ക് വരെയുള്ള മൂന്ന് കിലോമീറ്ററിലാണ് ഡബിൾ ഡെക്കർ മെട്രോകൾ ഓടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts