നമ്മ മെട്രോയിൽ സ്ത്രീകളുടെ കോച്ച് വർധിപ്പിക്കണമെന്ന് വനിതാ കമ്മിഷൻ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബിഎംആർസിയോട് ആവശ്യപ്പെട്ടു.

വിജയനഗർ മുതൽ കെആർ പുരം വരെ ഇന്നലെ അവർ മെട്രോയിൽ നടത്തിയ യാത്രയ്ക്കു ശേഷമാണ് പ്രതികരണം. യാത്രയ്ക്കിടെ സ്ത്രീകളുമായി ആശയവിനിമയവും നടത്തി.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

മെട്രോയിൽ തിരക്കേറിയതോടെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമമുണ്ടായ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതോടെ, സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം രണ്ടായി ഉയർത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts