സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ദൊബസ്പേട്ട്– ദൊഡ്ഡബല്ലാപുര ഇടനാഴിയിൽ 14 മുതൽ ടോൾ

ബെംഗളൂരു: സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ (എസ്ടിആർആർ) ദൊബസ്പേട്ട്– ദൊഡ്ഡബല്ലാപുര ഇടനാഴിയിലെ ടോൾ പിരിവ് 14ന് ആരംഭിക്കും.

42 കിലോമീറ്റർ ഇടനാഴിയിൽ കാറുകൾക്ക് ഒരു വശത്തേക്ക് 105 രൂപയും ഇരുവശങ്ങളിലേക്ക് 155 രൂപയുമാണ് നിരക്ക്.

6 ദേശീയപാതകളെയും 8 സംസ്ഥാനപാതകളെയും ബന്ധിപ്പിച്ചാണ് 280 കിലോമീറ്റർ റിങ് റോഡ് നിർമിക്കുന്നത്. ദൊഡ്ഡബല്ലാപുര മുതൽ ഹൊസ്കോട്ടെ വരെയുള്ള 34.15 കിലോമീറ്റർ ഇടനാഴിയിലെ ടോൾ പിരിവ് കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചിരുന്നു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

സർജാപുര, അത്തിബലെ, ആനേക്കൽ, തട്ടേക്കര, കനക്പുര, രാമനഗര, മാഗഡി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് ദേശീയപാത അതോറിറ്റിയാണ് നിർമിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽപെടുത്തി 17,000 കോടി രൂപയാണ് റിങ് റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.

പദ്ധതിയുടെ 60% തുക എൻഎച്ച്എഐയും 40% തുക കർണാടക സർക്കാരുമാണ് വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts