ബെംഗളൂരു : മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി ദക്ഷിണ പശ്ചിമ റെയിൽവേ സുരക്ഷാപരിശോധനകൾ നടത്തി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഴക്കാലത്തിനുമുന്നോടിയായി എല്ലാവർഷവും റെയിൽവേ സുരക്ഷാപരിശോധന നടത്താറുണ്ട്.
റെയിൽപ്പാളങ്ങളിൽ തടസ്സങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികളാണ് പ്രധാനമായും സ്വീകരിക്കുന്നത്.
മൈസൂരു ഡിവിഷനുകീഴിലെ സകലേശ്പുര-സുബ്രഹ്മണ്യപുര റോഡ് ഭാഗം, ഹുബ്ബള്ളി ഡിവിഷനുകീഴിലെ കാസിൽ റോക്ക് കുലെം എന്നിവിടങ്ങളിലാണ് പ്രധാനമായും സുരക്ഷാപരിശോധനകൾ നടത്തിയത്.
കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽനിന്ന് കൃത്യമായ മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണ്.
അപകടസാധ്യതകളുള്ള പ്രദേശങ്ങളിൽ പരിശോധനയ്ക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചു.
പാളത്തിൽ അറ്റകുറ്റപ്പണികൾ നടത്തി. പാളത്തിലേക്ക് ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.