സർക്കാരിന് തിരിച്ചടിയായി ബി. നാഗേന്ദ്രയുടെ രാജി

ബെംഗളൂരു: പട്ടികവർഗ വികസന കോർപ്പറേഷന്റെ ഫണ്ട് തിരിമറിനടത്തിയ കേസ് മന്ത്രി ബി. നാഗേന്ദ്രയുടെ രാജിയിൽ കലാശിച്ചത് സിദ്ധരാമയ്യ സർക്കാരിന് കനത്തതിരിച്ചടിയായി.

കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ അഴിമതി വലിയ തിരഞ്ഞെടുപ്പു പ്രചാരണമാക്കി വിജയംനേടിയാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്.

കരാറുകാരോട് 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് ബി.ജെ.പി.യുടേതെന്നായിരുന്നു കോൺഗ്രസ് ആരോപണം.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

അഴിമതിവിഷയത്തിൽ അന്ന് നിയമസഭ സ്തംഭിപ്പിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾക്കുവരെ കോൺഗ്രസ് നേതൃത്വംനൽകിയിരുന്നു.

അഴിമതിക്കെതിരായ സർക്കാരെന്നു പറഞ്ഞ് അധികാരത്തിലെത്തി ഒരുവർഷം കഴിയുന്നവേളയിലാണ് അഴിമതിയാരോപണത്തിൽപ്പെട്ട് ഒരു മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടിവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts