ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം: വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റംവരുത്തി ബെംഗളൂരു ഇൻ്റർനാഷണൽ എയ‍ർപോ‍ർട്ട് ലിമിറ്റഡ്.

ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റംവരുത്തിയിരിക്കുന്നത്.

മേയ് 20 മുതൽ പ്രവേശന നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പ‍ർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് (വെള്ള നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് നിരക്കില്ല.

ഏഴ് മുതൽ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം.

ബസുകൾക്ക് 600 രൂപയാണ് പ്രവേശന നിരക്ക്. ടെംപോ ട്രാവലറുകൾക്ക് 300 രൂപയും.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ടെ‍ർമിനൽ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകൾക്കും ടെംപോ ട്രാവലറുകൾക്കുമുള്ള പ്രവേശനം.

മുൻകൂ‍റായി അറിയിക്കാതെ പ്രവേശന നിരക്ക് കൂട്ടിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts