ബി.ജെ.പി. പരാജയപ്പെടുമെന്ന് മോദിയ്ക്ക് ഭയം; സംസാരിക്കുന്നത് ബജ്‌രംഗ്‌ദൾ പ്രവർത്തകനെ പോലെ; സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ മതപരമായതും വർഗീയ വിദ്വേഷത്തിന്റെയും ഭാഷ ഉപയോഗിക്കുകയാണെന്നും ബജ്‌രംഗ്‌ദൾ പ്രവർത്തകനെപ്പോലെയാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കർണാടകത്തിൽ കോൺഗ്രസ് അഞ്ച് ഗ്യാരണ്ടികൾ വിജയകരമായി നടപ്പാക്കിയതിലും ഇത് തെലങ്കാനയിലും ആവർത്തിക്കുന്നതിലും മോദി നിരാശയിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പരാജയപ്പെടുമെന്നും മോദി ഭയക്കുന്നു. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുന്ന ഗ്യാരണ്ടി പദ്ധതികൾവഴി ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം വർധിച്ചു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്തും വാഗ്ദാനങ്ങൾ നടപ്പാക്കിയിരുന്നു.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ഇത്തവണ ഞങ്ങൾ തിരഞ്ഞെടുപ്പുസമയത്ത് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചപ്പോൾ അത് നടപ്പാക്കാനാകില്ലെന്ന് ബി.ജെ.പി. തെറ്റായ പ്രചാരണംനടത്തി.

എന്നാൽ, സർക്കാരിന്റെ കാലാവധി തീരുന്നതുവരെ പദ്ധതി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us