കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിൽ; പത്മജ വേണുഗോപാൽ 

തൃശൂർ: കേരളത്തില്‍ ബി.ജെ.പി ആധിപത്യമുറപ്പിക്കാൻ കുടുതല്‍ വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പത്മജ വേണുഗോപാല്‍. അതിന്റെ തുടക്കം തൃശ്ശൂരിൽ നിന്നാകുമെന്നും പത്മജ പറഞ്ഞു.

വരുന്ന അഞ്ചു വർഷത്തിനുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിവരികയാണ്.

ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും.

ഇക്കുറി കേരളത്തില്‍ ആദ്യം താമര വിരിയുക തൃശൂരിലായിരിക്കുമെന്ന് അതില്‍ ഒരു സംശയവുമില്ലെന്നും പത്മജ പറഞ്ഞു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ആലത്തൂരില്‍ ടി.എൻ. സരസുവിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു പത്മജ.

ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി.

പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ് അദ്ദേഹം.

ജനം വോട്ടിലൂടെ അദ്ദേഹത്തിന് പ്രതിഫലം നല്‍കും.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി. തനിക്ക് ഇപ്പോള്‍ സമാധാനപരമായ ഒരു ജീവിതമാണുള്ളത്.

കോണ്‍ഗ്രസിലെ ആട്ടുംതുപ്പും കേള്‍ക്കുകയോ ചവിട്ടുംകുത്തും കൊള്ളുകയോ വേണ്ട.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്ന പാർട്ടിയാണ് ബി.ജെ.പി.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

പാട്ടുപാടിയതുകൊണ്ടൊന്നും മണ്ഡലത്തില്‍ വികസനമുണ്ടാകില്ലെന്നും രമ്യ ഹരിദാസ് എം.പിയെ പരോക്ഷമായി സൂചിപ്പിച്ച്‌ പത്മജ പറഞ്ഞു.

ചാണകമെന്ന് വിളിച്ചാണ് ബി.ജെ.പിയില്‍ ചേർന്നതിന് പിന്നാലെ തന്നെ പരിഹസിക്കുന്നതെന്നും പത്മജ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts