ബിഗ് ബോസ് സീസൺ 6 ; ഏറ്റുമുട്ടുന്നത് ഇവരൊക്കെ!!! പുതിയ ലിസ്റ്റിൽ ഇവരൊക്കെ 

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

മാർച്ച്‌ 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനില്‍ക്കുന്നുണ്ട്.

ഇതിനോടകം പല പേരുകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥി റോണ്‍സണ്‍ വിൻസെന്റ് ചില മത്സരാർത്ഥികളുടെ പേര് പങ്കിട്ട് എത്തിയിരിക്കുകയാണ്.

മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് റോണ്‍സണിന്റെ പോസ്റ്റ്.

  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;

ഡയാന ഹമീദ്, കൃഷ്ണ , യമുനാ റാണി , സാന്ത്വനം സീരിയല്‍ ഫെയിം അപ്സര ആല്‍ബി, ജിന്റോ ക്രാഫ്റ്റ്, രാധിക നായർ, മല്ലു ജെഡി,ശരണ്യ ആനന്ദ്, ജസീല പർവീണ്‍ എന്നിവരുടെ പേരുകളാണ് റോണ്‍സണ്‍ പറയുന്നത്.

കഴിഞ്ഞ ദിവസവും റോണ്‍സണ്‍ 3 പേരുടെ ലിസ്റ്റ് പങ്കിട്ടിരുന്നു.

എന്നാല്‍ ഇന്നലെ പങ്കുവെച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സാന്ത്വനം സീരിയല്‍ ഫെയിം രാജീവ് പരമേശ്വരന്റെ പേര് റോണ്‍സണ്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പ്രെഡിക്ഷൻ ലിസ്റ്റില്‍ പുതിയ പേരുകള്‍ പങ്കുവെച്ചിത്തിയിരിക്കുകയാണ് ബ്ലോഗർ രേവതി. ഡോ ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, സീരിയല്‍ നടിയായ ശ്രുതീഷ നായര്‍ , കൊല്ലം ഷാഫി എന്നിവരുടെ പേരുകളാണ് പങ്കുവെച്ചിരിക്കുന്നത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ഇത്തവണ 12 സ്ത്രീകള്‍, 12 പുരുഷന്മാര്‍, 2 ട്രാന്‍സ്‌ജെന്റേഴ്‌സ്, 2 കോമണേഴ്‌സ് എന്നിങ്ങനെയാണ് മത്സരാർത്ഥികള്‍ക്ക് സാധ്യത എന്നാണ് രേവതി പറയുന്നത്.

സാധ്യതയുള്ള മത്സരാർത്ഥികളുടെ പേരും രേവതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts