മോദിയെ കണ്ട് വിറളി പിടിച്ച് പട്ടിയും പൂച്ചയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പൂണ്ടാണ് ബന്ധവൈരികളായ പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

മുംബൈയില്‍ നടക്കുന്ന ബിജെപി സ്ഥാപകദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അമിത് ഷാ കടന്നാക്രമിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞ നാല് തലമുറകളുടെ കണക്ക് ജനം ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

വെറും പത്ത് പേര്‍ മാത്രമായി തുടങ്ങിയ പാര്‍ട്ടിയില്‍ ഇന്ന് 11 കോടിയോളം അംഗങ്ങളുണ്ട്. ഇത് ബിജെപിയുടെ സുവര്‍ണകാലമല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സര്‍ക്കാരുകള്‍ നിലവില്‍ വരുമ്പോഴാണ് ബിജെപിയുടെ യഥാര്‍ത്ഥ സുവര്‍ണകാലമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts