ബെംഗളൂരുവിൽ നിന്ന് ഹുബ്ലിയിലേക്ക് വന്ന് ഓട്ടോ സവാരി പിടിച്ച് ദമ്പതികൾ; ഒടുവിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ തന്നെ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലെത്തിയ ദമ്പതികൾ പഴയ മൂരാർജി നഗറിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശികളായ ലോകേഷ്, ഭാര്യ ശാന്തി എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഹൂബ്ലിയിലെത്തിയ ദമ്പതികൾ നഗരത്തിൽ നിന്നും ഓട്ടോ വാടകയ്‌ക്കെടുത്തു. പിന്നീട് അക്ഷയ ഓട്ടോയിൽ പാർക്കിലും മറ്റും കറങ്ങി ഓട്ടോ ഡ്രൈവറുമായി പരിചയത്തിലായി.

ദമ്പതികൾ ഓട്ടോ ഡ്രൈവറോട് ഉച്ചഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവരുമായി പരിചയക്കാരായതിനാൽ ഓട്ടോ ഡ്രൈവർ ഇവരെ മൂരാജി നഗറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

എന്നിട്ട് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ രണ്ടുപേരോടും പറഞ്ഞിട്ട് അയാൾ മറ്റൊരു സവാരിക്കായി പോയി. യാത്രക്കാരനെ സ്ഥലത്തെത്തിച്ച ശേഷം വീട്ടിലെത്തി ഇരുവരെയും നോക്കിയ ഓട്ടോ ഡ്രൈവർ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇത് കണ്ട ഓട്ടോ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചു. പഴയ ഹൂബ്ലി സ്‌റ്റേഷനിലെ പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ കിംസ് മോർച്ചറിയിലേക്ക് അയച്ചു. ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts