കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം; മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർത്ഥികളെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്തവള റോഡിൽ കഴിഞ്ഞ ദിവസം ആണ് സംഭവം.

അമിത വേഗത്തിലുള്ള ഇവരുടെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന നാല് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ്‌ നുസായിഫ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ഈ സമയത്ത് മദ്യപിച്ചിരുന്നോ എന്നടക്കം വൈദ്യ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts