ലിയോ ഒടിടി യിലേക്ക് 

മാസ്റ്ററിന് ശേഷം ഇളയ ദളപതി വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ.

ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ ഉൾപ്പെടെ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചർച്ചാവിഷയം.

തിയറ്ററുകളിൽ മികച്ച വിജയം നേടിയ ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്, നെറ്റ്ഫ്ലിക്സാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

നവംബർ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നേരത്തെ നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ ചിത്രമെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ലിയോയിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷ‍യാണ് നായിക.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.

അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയൽ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts