അനുഷ്‌ക്കയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ് 

prabhas

അനുഷ്ക ഷെട്ടി നൽകിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്.

തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയ്യാറാക്കുന്ന രീതിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തു.

അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രിയ വിഭവമായ റൊയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

സിനിമയുടെ പ്രമോഷൻ കുറച്ചുകൂടി ആരംഭിക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന. ചലഞ്ച് സ്വീകരിച്ചു കൊണ്ടുള്ള പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദഗ്ധ്യത്തിന്റെ മാത്രമല്ല റാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്.

താരം റാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്. ‘റൊയ്യാല പുലാവ്’, ചെമ്മീനും അരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവമാണ്. പ്രഭാസിന് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണ്.

പ്രഭാസ് പാചകപ്രിയൻ മാത്രമല്ല ആതിഥേയ മര്യാദയുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ആളാണ്.

തന്റെ സിനിമകളുടെ സെറ്റിൽ, സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നത് ഇഷ്ടപ്പെട്ട കാര്യമാണ്.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘സലാർ’ താരത്തിന്റെ കരിയറിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രഭാസിന്റെ തന്നെ ‘കൽക്കി 2898 എഡി’ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts