യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുൻപിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നിൽ ഉപേക്ഷിച്ച അയൽവാസിയായ പ്രതി പിടിയിൽ.

ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ് സെറ്റിനെയാണ് പോലീസ് പിടികൂടിയത്.

ഇന്നലെയാണ് കലബുർഗി സ്വദേശിയായ 21കാരി കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേശ്വരി നഗർ എന്ന സ്ഥലത്താണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്നത്.

യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന്, അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിക്ക് പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ വീടിന് മുന്നിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ

കാണാതായ യുവതിയുടെ മൃതദേഹം വീടിന് മുന്നിൽ കണ്ടെത്തിയതിന് പിന്നാലെ തന്നെ പോലീസ് സംഘം ഇവിടേക്ക് എത്തിയിരുന്നു.

തുടർന്ന്, പരിശോധനയിൽ രാത്രിയിൽ കാണാതായ യുവതി അധികം ദൂരം സഞ്ചരിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.

ഇതോടെയാണ്, പ്രതി സമീപത്തുള്ള ആരെങ്കിലുമാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

ഇതോടെ, അയൽവാസികളിൽ നിന്നും വിവരം രേഖപ്പെടുത്തുന്നതിനിടെയാണ് കൊല്ലപ്പെട്ട യുവതിയെ രാത്രിയിൽ കൃഷ്ണ ചന്ദിൻറെ വീടിന് സമീപം കണ്ടിരുന്നതായി ഒരു സ്കൂൾ പോലീസിന് മൊഴി നൽകിയത്.

പിന്നാലെയായിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

ബെംഗളൂരുവിലെ ഒരു ടെക് പാർക്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന ആളായിരുന്നു പ്രതിയായ കൃഷ്‌ണ ചന്ദ്.

ജോലികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്‌ച രാത്രിയിൽ യുവതി വീടിന് പുറത്തിറങ്ങിയിരുന്നു. പുറത്തേക്കിറങ്ങിയ യുവതി കൃഷ്ണചന്ദിൻറെ വീടിന് സമീപത്തെത്തിയപ്പോൾ ഇയാൾ ഇവരെ ബലാൽസംഗമായി വീടിനുള്ളിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ സമയം അലറി വിളിച്ച യുവതിയെ പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയും മറ്റൊരു കൈ ഉപയോഗിച്ച് ഇവരുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us