സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഗുവാഹാട്ടി: മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

അസമിലെ ബി.ജെ.പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് (48) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ഇതാണ് ഇന്ദ്രാണിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭവം അസമിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഒളിവില്‍പോയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡി.സി.പി. ദീപക് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts