സമൂഹ മാധ്യമം വഴി പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ 

ബെംഗളൂരു : പ്രകോപനപരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ടുപേരെ യാദ്ഗിർ പോലീസ് അറസ്റ്റ് ചെയ്തു.

അക്ബർ സെയ്ദ് ബഹാദൂർ അലി മുഹമ്മദ് അയാസ് എന്നിവരാണ് അറസ്റ്റിലായത്.

ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ വീഡിയോയാണ് ഇവർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

ഇത് വ്യാപകമായി പ്രചരിച്ചതോടെ യാദ്ഗി റൂറൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.

കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ പ്രകോപനമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts